< السورة السابقة | فهرس السور | السورة التالية >



حدد حجم خط الآيات
()


بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ۝١

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.

خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ۝٢

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ۝۳

നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

ٱلَّذِى عَلَّمَ بِٱلْقَلَمِ ۝٤

പേന കൊണ്ട് പഠിപ്പിച്ചവന്‍

عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ۝٥

മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.

كَلَّآ إِنَّ ٱلْإِنسَٰنَ لَيَطْغَىٰٓ ۝٦

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.

أَن رَّءَاهُ ٱسْتَغْنَىٰٓ ۝۷

തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍

إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ ۝۸

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.

أَرَءَيْتَ ٱلَّذِى يَنْهَىٰ ۝۹

വിലക്കുന്നവനെ നീ കണ്ടുവോ?

عَبْدًا إِذَا صَلَّىٰٓ ۝١۰

ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.

أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ ۝١١

അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَوْ أَمَرَ بِٱلتَّقْوَىٰٓ ۝١٢

അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍

أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ ۝١۳

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ?

أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ ۝١٤

അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?

كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ ۝١٥

നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .

نَاصِيَةٍۢ كَٰذِبَةٍ خَاطِئَةٍۢ ۝١٦

കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ.

فَلْيَدْعُ نَادِيَهُۥ ۝١۷

എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.

سَنَدْعُ ٱلزَّبَانِيَةَ ۝١۸

നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം.

كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩ ۝١۹

നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.